നെടുമ്പാശേരി: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തുഫാന്‍ കാമ്പയിന്റെ ഭാഗമായി കേരളൈറ്റേഴ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യ(കെടിടിസി)വും റോട്ടറി ക്ലബ് ഓഫ് അങ്കമാലിയും സംയുക്തമായി ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
ലഹരിമുക്ത കേരളം സുരക്ഷിത ടൂറിസം എന്ന പേരില്‍ നടന്ന പരിപാടി അത്താണി ഡയാന ഹൈറ്റ്സില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. കെടിടിസി പ്രസിഡന്റ് മനോജ് എം.വിജയന്, റോട്ടറി ക്ലബ് ഓഫ് അങ്കമാലി പ്രസിഡന്റ് രാജേഷ് രാഘവന്, കെടിടിസി ട്രഷറര്‍ ഡെന്നി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഷിജോ ജോര്‍ജ്, അഗസ്റ്റിന്, അനു, ജെബിന്, സന്ധ്യ, അമി എന്നിവര്‍ നേതൃത്വം നല്കി.
പരിപാടിയുടെ ഭാഗമായി കെടിടിസി അംഗങ്ങളും റോട്ടറി പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം അതിരപ്പിള്ളിയിലേക്ക് യാത്ര നടത്തി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുക, കേരളത്തെ സുരക്ഷിത ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക, ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.